മതാധ്യാപകർക്കും വേണം ട്രേഡ് യുണിയൻ

നമ്മൾ ഒരു ദിവസം കഴിക്കുന്ന  മീനിൻറെ വില എത്രയാണ്?. ഓരോ  കുടുംബത്തിനും ആളെണ്ണം അനുസരിച്ച് 100 രൂപ മുതൽ 1000 രൂപ വരെയാകും. ഒരു ദിവസത്തെ കാര്യമാണിത്.  അപ്പോൾ മീൻ വാങ്ങാൻ വേണം മാസം കുറഞ്ഞത്‌  3000  രൂപ.  ഉപ്പു തൊട്ടു കര്പ്പൂരം വരെ വൻ വിലയുള്ളപ്പോൾ എത്ര രൂപ വേണം ഒരു കുടുംബത്തിന്റെ ബജറ്റിനു. മിനിമം 10000 രൂപയെങ്കിലും വേണം.
 തുച്ചമായ വേതനം ലഭിക്കുന്ന പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർക്കും നഴ്സുമാർക്കും  വേണ്ടി സമരം ചെയ്യാൻ ആളുണ്ടായിരുന്നു. എന്നാൽ അതിലേറെ വേതനം കുറഞ്ഞ ഒരു വിഭാഗമുണ്ട്. കേരളത്തിലെ മതാധ്യാപകരും മത പുരോഹിതരും. ഇവർ   എങ്ങനെ  ഓരോ മാസവും ശമ്പ ള മായി കിട്ടുന്ന രണ്ടായിരവും  മൂവായിരവും കൊണ്ട് ജീവിക്കുന്ന് എന്ന്  മാത്രം ചോദിക്കരുത്. ഇവർ പട്ടിണിയാകില്ല, കാരണം ആരെങ്കിലും ആഹാരം കൊടുക്കാൻ തയാറാകും, എന്നാൽ, ഇവരുടെ മക്കൾ ഭാര്യ, എന്നിവരടങ്ങുന്ന  കുടുംബത്തെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവരുടെ മക്കള്ക്കും വേണ്ടേ വിദ്യാഭ്യാസം. ഒരു ആശുപത്രി കേസ് വന്നാലോ ?????????
കേരളത്തിൽ 70  ലക്ഷം വരുന്ന മുസലിം ജനവിഭാഗത്തിൽ മാത്രം ഒരു ലക്ഷം മതപുരോഹിതരുണ്ട്. എന്നാൽ ഇവരിൽ കാൽ ലക്ഷം മാത്രമേ പുരോഹിത പണി ചെയ്യുന്നുള്ളൂ. കാര്യം മറ്റൊന്നുമല്ല ജീവിക്കനാകില്ല, അതുതന്നെ..... മതപഠന ബിരുദങ്ങൾ നേടുന്നവരിൽ അധികവും ഇന്ന് വിദേശ രാജ്യങ്ങളിൽ പോയി കച്ചവടം ചെയ്തും മറ്റു ജോലികളിൽ ഏർപെട്ടും ജീവിക്കുന്നു. കേരളത്തിൽ  മതാധ്യാപകരിൽ വെറും 5 ശതമാനത്തിനു മാത്രമേ  10000  രൂപ ലഭിക്കുന്നുള്ളൂ  എന്നറിയുമ്പോഴാണ് നാം ഇവരോട് കാണിക്കുന്ന അനീതി മനസിലാക്കുന്നത്‌.... .....,
ഒരു കൂലിപ്പണിക്കാരന് ഇതിലേറെ വേതനം കിട്ടും. സര്ക്കാർ  ജീവനക്കാര്ക്കു അടിസ്ഥാന വേതനം പോലും ഇതിലേറെയാണ്. പിന്നെ 
ഇവർ  സ്വന്തം വയറിനെ കുറിച്ച് ഓർക്കാതിരിക്കാൻ  ഒരു മാർഗമാണ് മതസഘംടനകൾ സ്വീകരിക്കുന്നത്. ശമ്പളം കൂട്ടി ചോദിക്കാതിരിക്കാൻ സ്വന്തം മതത്തിലെയോ അല്ലെങ്കിൽ ഇതര വിഭാഗതിലെയോ ആദർശങ്ങളുമായി സദാസമയവും ആശയസമരം നടത്തിക്കുക. . മൈക്കും വെച്ച് കെട്ടി തൊണ്ട കീറി ഇവർ പൊരുതുമ്പോൾ ഇവരുടെ നേതാക്കൾ കോടികളുടെ വിലയുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്നു. മുന്തിയ ഭക്ഷണം എ സി മുറികളിലിരുന്നു കഴിക്കുന്നു. മുസ്ലീങ്ങൾക്ക് സഘംടനകൾ   കുറെ ഉള്ളതിനാൽ വിഷയങ്ങല്ക്കും  പ്രശ്നമില്ല.
മുസലിയാരുടെ ശമ്പളം കൂട്ടുന്ന കാര്യം വരുമ്പോൾ പള്ളിപരിപാലക കമ്മിറ്റി അങ്ങങ്ങൾ  ഒരുമിച്ചു എതിര്ക്കും. പള്ളി എങ്ങനെ നടത്തിപോകും എന്നാണ് ഇവർ  ചോദിക്കുന്നെ. പള്ളി പടച്ചോൻ നടത്തിക്കോളും. ഇവരുടെ ആരുടേയും പണം വേണ്ട. പക്ഷെ ഇവരുടെ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകരെ തങ്ങൾ ഒരു ദിവസം ചെലവാക്കി കളയുന്ന പണത്തിന്റെ ഒരംശമെങ്കിലും മാറ്റി വെച്ച് സംരക്ഷിക്കെണ്ടതല്ലേ. ഇതാണോ ഇസ്ലാം പഠിപ്പിക്കുന്ന തുല്യത...
സ്വന്തം വയറിന്റെ കാര്യം വരുമ്പോൾ ഇവർ നൂലുകൾ ഓതുകയും മന്ത്രം ഓതി പണമുണ്ടാക്കുന്നതിനെ  ആർക്കാണ്  കുറ്റം പറയാനാകുക. ഇവരുടെ കാര്യം സംസാരിക്കാൻ പുറത്തു നിന്ന് ട്രേഡ് യുണിയൻ ആരും വരില്ലല്ലോ? സമുദായത്തിലെ പുതു തലമുറ ഇതു ഏറ്റെടുക്കണം. ഇതു ഒരു സമുദായത്തിന്റെ മാത്രം കാര്യമല്ല 
മാതാധ്യാപകർ ഇനി മതജോലികളിൽ മാത്രം ഏർപ്പെടാതെ ഭൌതിക വിദ്യാഭ്യാസം നേടി മറ്റു ജോലികൾ കൂടി സ്വീകരിക്കണം. പിന്നെ ട്രേഡ് യുനിയൻ ഈ മേഖലയിൽ അത്യാവശ്യമാണ്. 

Comments