സാരിയോ ചുരിദാറോ?



ചുരിദാറിട്ടാലെന്താ, പൊലീസ്‌ പിടിക്കുമോ? ചില സ്കൂളുകളി ലെ അധ്യാപികമാര്‍ അടക്കി ച്ചോദിക്കുന്നു. ഉറക്കെ ചോദിച്ചാ ല്‍ ചിലപ്പോള്‍ പണിപോകും. ജോലിസ്ഥലത്തു സാരിക്കു പക രം ചുരിദാര്‍ വേഷമാക്കാന്‍ നിയമം അനുവദിച്ചെങ്കിലും മാനെ ജ്മെന്റുകള്‍ അനുവദിക്കുന്നില്ല എന്നതാണു പല അധ്യാപികമാരുടെയും പരാതിയും പ്രശ്നവും.അധ്യാപികമാര്‍ക്കു ചുരിദാര്‍ ധരിക്കാമെന്ന സര്‍ക്കാര്‍ ഉത്ത രവു വന്നിട്ട്‌ ഒരുവര്‍ഷം പിന്നിട്ടു. വിദ്യാലയങ്ങളിലും അധ്യാപകപരിശീലന കേന്ദ്രങ്ങളിലും ചുരിദാര്‍, സാല്‍വാര്‍ തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാമെന്നായിരുന്നു ഉത്തരവ്‌. സാരി മാത്രമേ ധരിക്കാവൂയെന്നു കെഇആറിലോ സര്‍ക്കാരിന്റെ വസ്ത്രകോഡിലോ പറഞ്ഞിട്ടില്ലെന്നും ഇതൊരു അലിഖിത നിയമമായി നടപ്പാക്കിവരുന്നതായും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തി ല്‍ അവ്യക്തത മാറ്റണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജിവന്നു. ഹൈക്കോട തിയും ചുരിദാര്‍ ധരിക്കാമെന്നു വിധിച്ചു. മിക്ക അധ്യാപക പരിശീലന കേന്ദ്രങ്ങളിലും സാരി നിര്‍ബന്ധവേഷമാണ്‌. ചില കോളജുകളില്‍ യൂനിഫോംപോലും സാരിയാണ്‌. സാരി ധരിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്ന കാര്യത്തില്‍ അധ്യാപികമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ചുരിദാര്‍ ഉടുത്താല്‍ വിദ്യാര്‍ഥികളുമായി സൗഹൃദമാ യി ഇടപെടാമെന്നും അവര്‍ പറയുന്നു. സാരിയുടുത്ത അധ്യാപികമാരുടെ പടം മൊബെയില്‍ ക്യാമറകളില്‍ രഹസ്യ മായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ച സംഭവം അടുത്തയിടെ വാര്‍ത്തയായിരുന്നു. ചില വിദ്യാര്‍ഥികള്‍ പറ്റിച്ച പണിയായിരുന്നു ഇത്‌. ചുരിദാറുടുത്താല്‍ ശരീരഭാഗം പുറത്തുകാണില്ലെന്നും ഇത്തരം സംഭവങ്ങളെ തടയാമെന്നും അധ്യാപികമാര്‍ പറയുന്നു.



മാന്യവസ്ത്രം

എപ്പോഴാണു സാരി മാന്യതയുടെ വേഷമായതെന്നറിയില്ല. മലയാളികളുടെ തനതു വേഷമാണു സാരിയെന്ന്‌ അവകാശപ്പെടാ നാവില്ല. മഹരാ ഷട്രയിലും ഉത്തരേന്ത്യയില്‍ മറ്റും നി ന്നാണു സാരി ഇവിടെ യെ ത്തിയത്‌. രവി വര്‍മ്മ യുടെ പെയ്ന്റിങ്ങിലൂടെ, സാരിയ ണിഞ്ഞ വനിതയെ കേര ളീയര്‍ കണ്ടപ്പോള്‍ മിക്ക വര്‍ക്കും ആ വേഷമൊരു പുതുമയായിരുന്നു. മുണ്ടും വേഷ്ടിയുമായിരുന്നു ഒരുകാലത്തു കേരളത്തിലെ സ്ത്രീകളുടെ വേഷം. സാരിയുടുക്കുന്നവരെ പച്ചപ്പരിഷ്ക്കാരികളായി കണ്ടിട്ടുമുണ്ടായിരുന്നു.സാരി ഉടുക്കുക പോയി ട്ടു മാറുമറയ്ക്കാന്‍ പോലും അവ കാശമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അ തു പാരമ്പര്യവേഷവിധാനമാണെന്നു കരുതി ആ രും സ്വീകരിക്കുന്നില്ല ല്ലോ. ഇതെല്ലാം സാരിയെ എതിര്‍ക്കുന്നവരുടെ അഭിപ്രായങ്ങള്‍. എന്തായാലും ആരനുവദിച്ചാലും ഇല്ലെങ്കി ലും മാന്യമായ വസ്ത്രത്തിന്റെ പട്ടികയില്‍ ചുരിദാറിനെ ഉള്‍പ്പെടുത്തി കഴിഞ്ഞു നമ്മുടെ സ്ത്രീ സമൂ ഹം. ക്ഷേത്രങ്ങളിലും ചുരിദാര്‍ ധരിച്ചു പ്രവേശിപ്പിക്കാമെന്ന ഉത്തരവുണ്ട്‌.



യൂനിഫോം അധ്യാപകര്‍ക്കും

അധ്യാപകസമൂഹം എന്നും ബഹുമാനിക്കപ്പെടേണ്ടവ രാണ്‌. എന്നാല്‍ ചില അധ്യാപകരുടെ വേഷം കണ്ടാല്‍ അന്തംവിട്ടു പോകും. ഫാഷന്‍ പരേഡാണോ എന്നുപോലും സംശയിക്കും. ചെരുപ്പ്‌, കമ്മല്‍, മാല തുടങ്ങി സാരിയുടെ നിറത്തിനൊത്ത മൂക്കുത്തിവരെ. അധ്യാപകര്‍ക്കും യൂനിഫോം ഏര്‍പ്പെടുത്തിയാല്‍ ഇതിനറുതി വരുത്താമെന്ന അഭിപ്രായമുള്ളവരുമുണ്ട്‌.



ചുരിദാറില്‍ കോണ്‍ഫിഡന്‍സ്‌

അടുത്തിടെ ഇറങ്ങിയ മല്ലൂ കഥകളില്‍ ഒരു ചോദ്യമിതായിരുന്നു. തൊഴില്‍ശാലയില്‍ മലയാളി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്തിനായിരിക്കും? മുണ്ട്‌ ഉടുക്കാനും മടക്കിക്കുത്താനുമെന്നായിരുന്നു ഉത്തരം. മുണ്ടുടുക്കുമ്പോള്‍ അഴിയും. വീണ്ടും കെട്ടും. ഇങ്ങനെ സമയം പോകും. അതുകൊണ്ടുത ന്നെ എല്ലാ തൊഴില്‍ ശാലകളിലും ഇപ്പോള്‍ പാന്റും ഷര്‍ട്ടുമാണ്‌. അതുപോലെ ചുരിദാര്‍ ധരിച്ചാല്‍ സ്ത്രീകള്‍ക്കും ഇത്തരം ബുദ്ധിമുട്ട്‌ ഉണ്ടാവില്ല. സാരി ധരിച്ചാല്‍ ശരീരത്തില്‍ നിന്നു മാറുന്നുവോ എന്നു നോക്കാ നേ സമയമുണ്ടാകൂ എ ന്നും ചിലര്‍ പറയുന്നു. ചുരിദാറാണെങ്കില്‍ കോണ്‍ഫിഡന്‍സ്‌ കൂടുമത്രെ.



കെഇആര്‍ നിര്‍ദേശം

അധ്യാപകരുടെ വസ്ത്രധാരണത്തെപ്പറ്റി കേരള എഡ്യൂക്കേഷന്‍ റൂള്‍സില്‍ പറയുന്നതു മാന്യമായ വസ്ത്രം ധരിച്ചുവേണം വിദ്യാലയങ്ങളിലെത്താനെന്നാണ്‌. പിന്നീടെപ്പോഴോ മാന്യമായ വസ്ത്രം എന്നാല്‍ സാരിയാണെന്നത്‌ അലിഖിത നിയമമായി. ഇതിനെ ആരും എതിര്‍ത്തുമില്ല. ടീച്ചിങ്‌ സ്കൂളുകളിലും ഈ അലിഖിത നിയമം നടപ്പായി. മറ്റേതു തുറയിലുമുണ്ടാകുന്നപോലെ മാറ്റം വസ്ത്രധാരണത്തിലുമുണ്ടായി. മുണ്ടും വേഷ്ടിയും സാരിയും ബ്ലൗസുമൊക്കെയായിരുന്നു സ്ത്രീകളുടെ വേഷം. ഇതിനു മാറ്റം വന്നു. ഉത്തരേന്ത്യക്കാരുടെ വേഷമായ ചുരിദാര്‍, സാല്‍വാര്‍ എന്നിവ സ്ത്രീകളുടെ സാധാരണ വസ്ത്രമായി മാറി. പക്ഷേ ഈ മാറ്റം അധ്യാപികമാര്‍ക്കു പാടില്ലെന്നു ചിലര്‍ മര്‍ക്കടമുഷ്ടി പിടിക്കുന്നു.
 
പ്രതികരണം

അധ്യാപകരും അധ്യാപക വിദ്യാര്‍ഥികളും ചുരിദാര്‍ ധരിച്ചു വിദ്യാലയങ്ങളിലെത്താമെന്നു കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു. എന്നാല്‍ ചില സ്കൂളുകളില്‍ മാനെജ്മെന്റും ഹെഡ്മാസ്റ്റര്‍മാരും വസ്ത്രത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി കൈക്കൊള്ളും.

എ.പി.എം മുഹമ്മദ്‌ ഹനീഷ്‌

പൊതുവിദ്യാഭ്യാസ സെക്രട്ടറി



തുവേഷം ധരിക്കണമെന്നു തീരുമാനിക്കേണ്ടതു സ്ത്രീകള്‍തന്നെയാണ്‌. ചുരിദാര്‍ ദേഹം മുഴുവന്‍ മറയ്ക്കുന്ന വേഷമാണ്‌. ചില മാനെജ്മെന്റുകള്‍ സാരിയുടുക്കാന്‍ അധ്യാപികമാരെ നിര്‍ബന്ധിക്കുന്നതു മൂരാച്ചിത്തരമാണ്‌. സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സാരിയ്ക്കടിയില്‍ ചുരിദാര്‍ ധരിച്ചുപോകുന്ന പല സ്ത്രീകളെയും എനിക്കറിയാം. പൊലീസ്‌ മര്‍ദ്ദിച്ചാല്‍ ഓടിരക്ഷപ്പെടാമെല്ലോ എന്നു കരുതിയാണിത്‌.

ലീലാമേനോന്‍

സാമൂഹികപ്രവര്‍ത്തക



ധ്യാപികമാര്‍ക്കു സാരിയാണ്‌ ഉത്തമ വേഷം. അധ്യാപകരെയും വിദ്യാര്‍ഥികളെയും തിരിച്ചറിയാന്‍ ഇതു സഹായിക്കും. ചുരിദാര്‍ ഉടുത്തു നില്‍ക്കുന്ന അധ്യാപികമാരെ കാണുന്നതേ രക്ഷിതാക്കള്‍ക്കു ദേഷ്യമാണ്‌. അതേ സമയം സാരി ഉടുക്കണമെന്നാരും നിര്‍ബന്ധിക്കുന്നില്ല.

നാജി,

അധ്യാപിക

എ.എം.എച്ച്‌.എസ്‌ വേങ്ങൂര്‍.

Comments