ആന വിരണ്ടാല്‍


ആന. മലയാളിക്ക്‌ ഒരുപക്ഷേ ഏറ്റവും ആഭിമുഖ്യമുള്ള മൃഗം. ആനയോടുള്ള അതിരില്ലാത്ത ഇഷ്ടം തന്നെയാകാം ആറാട്ടിനും ഉദ്ഘാടനച്ചടങ്ങുകളിലും ജാഥകളിലുംപോലും ആനയുടെ സാന്നിദ്ധ്യം നമ്മള്‍ ആഗ്രഹിക്കുന്നതിനു കാരണം. എന്നാല്‍ പലപ്പോഴും ഈ ഇഷ്ടം ദുരന്തങ്ങ ള്‍ക്ക്‌ ഇടയാ ക്കുന്നു. ഉടമകളുടെ പണക്കൊതിയും പാപ്പാന്മാരുടെ തോട്ടിയുടെ ഉശിരും വര്‍ധിച്ചപ്പോള്‍ ആനകള്‍ക്കു പീഡനപര്‍വം. ആന ലാഭമുണ്ടാക്കാനുള്ള ബിസിനിസ്‌ ഇര യായി മാറി.പീഡനം വര്‍ധിച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ആനകള്‍ കൊലവിളിയുയര്‍ത്തുന്നതു കണ്ട്‌ ആനപ്രേമികള്‍ ഞെട്ടി. കഴിഞ്ഞദിവസം എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവ ശീവേലിക്കിടെ ആന വിരണ്ടതിനെത്തുടര്‍ന്ന്‌ ഒരു സ്ത്രീ മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു. തൊട്ടുതലേന്നാണു ചങ്ങനാശേരിക്കടുത്തു ഇത്തിത്താനത്തു മാലപ്പടക്കത്തിന്റെ ശബ്ദം കേട്ട്‌ ആന വിരണ്ട്‌ ഒരാള്‍ മരിച്ചത്‌. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 23നു കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ മൂന്നുപേരെ ആനചവിട്ടിക്കൊന്നിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ആനയിടഞ്ഞു മരിച്ചതു മൂന്നു പേര്‍. പ്രതിവര്‍ഷം ആനയിടഞ്ഞു മരിക്കുന്നതു ശരാശരി ഇരുപതുപേര്‍. 2003ലാ ണ്‌ ഏറ്റവും കൂടുതല്‍ മരണം. 33 പേര്‍. അപകടമുണ്ടാകുമ്പോള്‍ തത്ക്കാലത്തേക്കു ചില മുന്‍കരുത ല്‍നടപടികളൊക്കെ തീരുമാനി ക്കും. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതോടെ അതിന്റെ ആയു സ്‌ തീരും. നാട്ടാന പരിപാലന നിയമങ്ങളെല്ലാം വീണ്ടും തെറ്റിച്ച്‌ ആനയെ പൊള്ളുന്ന വെയിലില്‍ എഴുന്നള്ളത്തിനു നിര്‍ത്തുകയും സമീപത്തു വലിയ ശബ്ദത്തോടെ വെടിപൊട്ടിക്കുകയും ചെയ്യും.

മദപ്പാടുള്ളപ്പോള്‍ എഴുന്നെ ള്ളിക്കാതിരിക്കാന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രമേയുള്ളു. ആരോഗ്യമുള്ള ആനകള്‍ക്കു മാര്‍ച്ച്‌, ഏപ്രില്‍, മേയ്‌ മാസങ്ങളിലാണു സാധാരണ മദ പ്പാടുണ്ടാകുന്നത്‌. ഭക്ഷണവും വെള്ളവും ആവശ്യത്തിനു ലഭിക്കാത്തതും കടുത്ത ചൂടുമാണ്‌ എഴുന്നള്ളത്തിനിടെ ആനകള്‍ വിരണ്ടോടാന്‍ പലപ്പോഴും കാരണം. കാണികള്‍ കൗതുകത്തിന്‌ ആനയെ ഉപദ്രവിക്കുന്ന തും ആനക്കലിയ്ക്കിടയാക്കു ന്നു. ഉത്സവകമ്മിറ്റിക്കാര്‍ മൃഗഡോക്റ്ററെക്കൊണ്ട്‌ ആനയെ പരിശോധിപ്പിച്ചു മദപ്പാടും മറ്റ്‌ അസുഖങ്ങളും ഇല്ലെന്ന്‌ ഉറപ്പുവരുത്തണമെന്നാണു ചട്ടം. ഡോക്റ്ററുടെ റിപ്പോര്‍ട്ട്‌ പരിശോധനാ ഉദ്യോഗസ്ഥര്‍ക്കു നല്‍കണം, എഴുന്നെള്ളിക്കുന്ന ആനകളുടെ വിവരം 72 മണിക്കൂര്‍ മുമ്പ്‌ പൊലീസ്‌, റവന്യൂ വനംവകുപ്പ്‌ അധികാരികള്‍ക്കു നല്‍കണം. ലോറിയില്‍ കൊണ്ടുപോകുന്നതിനു മുമ്പു വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണം, ആണി തറച്ച ചങ്ങല കൊ ണ്ടു ആനകളെ തളയ്ക്കരുത്‌, വിശ്രമം നല്‍കാതെയുള്ള പകല്‍ എഴുന്നെള്ളിപ്പ്‌ നിയന്ത്രിക്കണം, മതിയായ ഭക്ഷണവും വെള്ളവും നല്‍കണം. ഇക്കാര്യങ്ങളില്‍ വീഴ്ച വരാതെ നോക്കാന്‍ കലക്റ്റര്‍ ചെയര്‍മാനും ഡിവിഷനല്‍ ഫോറസ്റ്റ്‌ ഓഫീസര്‍ കണ്‍വീനറും എസ്‌.പി, കമ്മിഷണര്‍ എന്നിവരില്‍ ഒരാള്‍, ജന്തുദ്രോഹ നിവാരണ സമിതിയംഗം, ജില്ലാ വെറ്ററിനറി ഓഫിസര്‍, ഫയര്‍ഫോഴ്സ്‌ പ്രതിനിധികള്‍ തുടങ്ങിയവരടങ്ങിയ സമിതിയും രൂപീകരിച്ചു. നിയമം പാലിക്കാനായി പാപ്പാന്മാര്‍ക്കു പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.എന്നാ ല്‍ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ അപകടങ്ങള്‍ക്കു കുറവില്ല.

Comments