കലാമിന്റെ ഗുല്‍മോഹര്‍ വളര്‍ന്നില്ല



മറൈന്‍ ഡ്രൈവില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം നട്ട വൃക്ഷത്തൈകള്‍ പരിചരണം ലഭിക്കാതെ നശിച്ചു. രാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശന ത്തോടനുബന്ധിച്ചു സുരക്ഷാകാരണങ്ങളാല്‍ മറൈന്‍ഡ്രൈവി ലെ ഗുല്‍മോഹര്‍ മരം മുറിച്ചു മാറ്റിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടത്‌.

2006 ഡിസംബര്‍ 15-നാണു മരങ്ങള്‍ മുറിച്ചു മാറ്റിയത്‌. തുടര്‍ന്നു ജില്ലാകലക്റ്റര്‍ എ.പി.എം മുഹമ്മദ്‌ ഹനീഷിന്റെ നേതൃത്വത്തില്‍ മുപ്പതു ഗുല്‍മോഹര്‍ തൈകള്‍ മറൈന്‍ഡ്രൈവില്‍ വച്ചുപിടിപ്പിച്ചു. രാഷ്ട്രപതി മറൈന്‍ ഡ്രൈവ്‌ സന്ദര്‍ശിച്ചപ്പോള്‍ വൃക്ഷത്തൈകള്‍ കാണുകയും വെള്ളം നനയ്ക്കുകയും ചെയ്തിരുന്നു. മറൈന്‍ ഡ്രൈവിലെ എല്ലാ മരങ്ങളും പരിചരിക്കാന്‍ ആവ ശ്യപ്പെട്ടിട്ടാണു രാഷ്ട്രപതി അന്നു മടങ്ങിയത്‌. തൈകള്‍ക്കു നിത്യേന വെള്ളമൊഴിക്കാനും പരിചരിക്കാനും ജീവനക്കാരുണ്ടായിരുന്നെങ്കിലും അവര്‍ പിന്നീടു വരാതായി. ചിലമരങ്ങള്‍ ഉണങ്ങിയപ്പോള്‍ വീണ്ടും പുതി യതുനട്ടു. എന്നാല്‍ ഇപ്പോള്‍ അതും കരിഞ്ഞു. ചുറ്റുമതില്‍ കെട്ടിയെങ്കിലും തുടര്‍ന്നു സംരക്ഷണം ലഭിച്ചില്ല. ചുറ്റുമതിലിനു മുകളിലേക്കും കാടുപ ടര്‍ന്നുകയറി. തൈ നടീലിനു നേതൃത്വം നല്‍കിയ കലക്റ്റര്‍ എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ പൊതുവിദ്യാഭ്യാസ ഡയറക്റ്ററായി തിരുവനന്തപുരത്താണിപ്പോള്‍.

ഇപ്പോള്‍ വൃക്ഷത്തൈകള്‍ നട്ട സ്ഥലമേതെന്നു പോലും തിരിച്ചറിയില്ല. മുന്‍ രാഷ്ട്രപതി എന്നെങ്കിലും കൊച്ചിയില്‍ എത്തുമ്പോള്‍ മറൈന്‍ഡ്രൈവിലെ മരങ്ങള്‍ കാണണമെ ന്നു പറഞ്ഞാല്‍ ഇവിടത്തെ ഭരണാധികാരികള്‍ക്കു ഇന്‍സ്റ്റന്റ്‌ മരങ്ങള്‍ സ്ഥാപിക്കേണ്ടി വരും.

Comments