ജനിക്കാനിരിക്കുന്ന കുഞ്ഞിനെ മാമോദിസ മുക്കാന്‍ മലയാറ്റൂര്‍ പള്ളിയില്‍
കൊണ്ടുപോയത് പോലെയായി എയര്‍ കേരളയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിയുടെ പ്രഖ്യാപനം.....
എന്തൊക്കെയായിരുന്നു ...............................ഗള്‍ഫില്‍
അഞ്ചുവര്‍ഷം നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ് ഇളവ്..., പ്രവാസികള്‍ക്ക്
ഷെയര്‍, 10000 രൂപ ഒരു ഷെയരിന്റെ വില,..............................ബജറ്റ് നിരക്കില്‍ ടിക്കറ്റ് അങ്ങനെ
എന്തെല്ലാം....പാവം ഗള്‍ഫു മലയാളികള്‍ സ്വന്തം വിമാനത്തില്‍
സഞ്ചരിക്കുന്നതിനെക്കുറിച്ചു സ്വപ്നം കണ്ടുതുടങ്ങി .. ചില വിരുതന്മാരാകട്ടെ
എയര്‍ കേരളയ്ക്ക് വേണ്ടി ഷെയറും വിറ്റുതുടങ്ങി... മണ്ടന്മാരായ പുത്തന്‍
കാശുകാര്‍ ഇപ്പോഴേ ഷെയര്‍ വാങ്ങി വിമാന കമ്പനിയുടെ ഉടമകളായി. (അത്തരം
മണ്ടന്മാരോട് ഒന്നും പറയാനില്ല..... ദൈവം നിങ്ങള്‍ക്ക് വീണ്ടും വീണ്ടും സമ്പത്ത് തരട്ടെ.. നിങ്ങളുടെ ജീവിതം പറ്റിക്കപ്പെടാന്‍
മാത്രമുള്ളതാണ്. അതില്‍ നിന്നു സാക്ഷാല്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും
രക്ഷപ്പെടുത്താനാവില്ല)
ഇവടെ അതല്ല വിഷയം...എയര്‍ കേരളയാണ്. വരുന്ന അഞ്ചു വര്‍ഷത്തേക്ക് അത് നടക്കാന്‍
പോണില്ലെന്നതാണ് സത്യം. അതിന്റെ ആദ്യ വെടി കേന്ദ്രമന്ത്രി പൊട്ടിച്ചു
കഴിഞ്ഞു. ഇനി ബാക്കി വെടി പോട്ടുമ്പോഴേക്കും ചിലരൊക്കെ പണക്കാരും
മറ്റു ചിലരൊക്കെ പാപ്പരും ആയിട്ടുണ്ടാകും.
എയര്‍ കേരളയുടെ വിദേശ സര്‍വീസിന് കേന്ദ്ര
വ്യോമയാനവകുപ്പിന്റെ തടസ്സവാദം വന്നതോടെയാണ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച
പദ്ധതി ജനിക്കും മുന്‍പ് ശവമടക്കാന്‍ പോകുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി അജിത്സിങ് കഴിഞ്ഞ ദിവസം നടത്തിയ
വാര്‍ത്താസമ്മേളനത്തോടെ എല്ലാം പൊളിഞ്ഞു. എയര്‍ കേരളയ്ക്കു മാത്രമായി പ്രത്യേക
ഇളവുകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞത്.
നിലവിലുള്ള നിയമമനുസരിച്ച് അഞ്ചുവര്‍ഷത്തെ ആഭ്യന്തരസര്‍വീസ് നടത്തിയിട്ടുള്ള വിമാനകമ്പനികള്‍ക്കു മാത്രമേ, വിദേശസര്‍വീസിന് അനുമതി ലഭിക്കൂ. കൂടാതെ സ്വന്തമായി 20 വിമാനങ്ങളെങ്കിലും ഉണ്ടാകണം. വ്യോമയാനവകുപ്പിന്റെ ഈ നിബന്ധനകളില്‍ കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഇളവുകള്‍ നേടാനാകുമെന്നാണ് എമര്‍ജിങ് കേരളയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതു യാഥാര്‍ഥ്യമാകുമെന്ന് പ്രചരിപ്പിച്ച് ഗള്‍ഫില്‍ ഓഹരിപിരിവിന് നടപടിയും ആരംഭിച്ചു. ചില വിരുതന്മാര്‍ പിരുവും തുടങ്ങി.. കക്ഷത്തിരിക്കുന്ന ഡയറിയില്‍ കുറിച്ച് വെച്ചല്ലേ ഷെയര്‍ പിരിക്കുന്നത്. ഇതിനൊക്കെ നിന്ന് കൊടുക്കുന്ന പാവം പ്രവാസികള്‍ ഒരു കാര്യം മനസിലാക്കുക. കടലാസിലുള്ള ഒരു പദ്ധതിക്ക് പണം പിരിക്കനകില്ല.... മാത്രമല്ല, കമ്പനി ആക്ട് പ്രകാരമാണ് ഷെയര്‍ വില്‍ക്കുക. വെബ്സൈറ്റില്‍ അടക്കം പരസ്യം ചെയ്ത ശേഷമേ ഷെയര്‍ വില്‍ക്കൂ.
സിയാല്‍ മാതൃകയില്‍ രൂപീകരിക്കുന്ന കമ്പനിയില്‍ 26 ശതമാനം സര്‍ക്കാര്‍ ഓഹരിയും 74 ശതമാനം സ്വകാര്യ ഓഹരിയുംവഴി സ്വരൂപിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
നമ്മട
അന്തോണി അച്ചായന്‍ കുഞ്ഞുകുഞ്ഞച്ചയനും കൂടി വിചാരിച്ചാല്‍ കേന്ദ്രത്തില്‍ നടക്കാത്ത ഒന്നുമില്ല..
എന്നാല്‍ അങ്ങേരു വിചാരിക്കത്തില്ലന്നേ... അതാണ് കുഴപ്പം.. മറ്റു വാ പോയ
കോടാലികള്‍ക്കോന്നും പറയത്തക്ക സ്വാധീനം ഒന്നുമില്ലന്നെ. അതുകൊണ്ട് തന്നെ
ഇനി അന്തോനിച്ചയനും അതുവഴി സോണിയ മാഡവും കനിയണം...
എന്തായാലും 40
പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു വിമാനം വാടകയ്ക്ക് എടുത്ത് സര്‍വീസ്
നടത്തണമെങ്കില്‍ വര്‍ഷം 50 കോടി രൂപയിലേറെ ചെലവുവരും. ആഭ്യന്തരസര്‍വീസിനെ
മാത്രം ആശ്രയിച്ച് കമ്പനി തുടങ്ങിയാല്‍ സര്‍ക്കാരിനുവേണ്ടി കൂടുതല്‍
ഓഹരികള്‍ വാങ്ങുന്ന സിയാല്‍ പ്രതിസന്ധിയിലാകുമെന്നും വിദഗ്ധര്‍ പറയുന്നു.
കെ എസ് ആര്‍ ടി സി പോലും നടത്തി വിജയിപ്പിക്കാന്‍ കഴിയാത്ത നമുക്ക് എയര്‍
കേരളയോ എന്ന് ചോദിച്ച എം എം ഹസ്സന്മാരുടെ നാടാണിത്. ഇതു വിജയിപ്പിക്കോന്നു
കണ്ടറിയാം..ഒന്നും
നടന്നില്ലേല്‍ ഗള്‍ഫിലെ അനധികൃത ഷെയര്‍ വില്‍പ്പന എങ്കിലും തടയാനെങ്കിലും
ഉമ്മന്‍ ചാണ്ടിയ്ക്ക് കഴിയുമെന്ന് പ്രതീഷിക്കുന്നു.
വാല്‍ക്കഷണം
. അഞ്ചു വര്ഷം കഴിഞ്ഞു എയര്‍ കേരളയുടെ ഇളവും വാങ്ങി വരാമെന്ന് കരുതിയ പാവം
പ്രവാസി നിങ്ങള്‍ടെ ആഗ്രഹം നടക്കുമോ ? ... അതിനു കേന്ദ്ര ദൈവം
പ്രസാധിക്കണം... അതിനോ മുഖ്യ പൂജാരി കനിയണം....
Comments