ഇനി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം തൊഴിലില്ലായ്മ വേതനം നിര്‍ത്തിക്കാന്‍

ഇനി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം തൊഴിലില്ലായ്മ വേതനം നിര്‍ത്തിക്കാന്‍ 

ഒരു പഞ്ചായത്തില്‍ മിനിമം 25 പേരെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം  തൊഴിലായി സ്വീകരിച്ച് വരുണ്ട്.... ഇവരുടെ ചെലവു എങ്ങനെ കടന്നുപോകുമെന്നു ആരെങ്കിലും ചോദിച്ചാല്‍ നമ്മള്‍ പറയും സമൂഹ്യപ്രവര്തനത്തില്‍ നിന്ന് കിട്ടുന്ന ആനുകൂല്യം കൊണ്ടെന്നു... പക്ഷെ ഇതിനെ അനുകൂല്യമെന്നു വിളിക്കണോ   അഴിമതിഎന്നോ മോഷണംഎന്നോ വിളിക്കണോ?
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും എങ്ങനെ യുവത്വം അടിയറവു വെച്ചവരുണ്ട്.... ഇതെല്ലാം കൂടി കാല്‍ ലക്ഷം പേരെങ്കിലും ഉണ്ടാകും ... അതായതു നമ്മള്‍ അദ്വാനിക്കുന്നതിന്റെ  അപ്പക്കഷണം പറ്റുന്നവര്‍ ....മിക്കവാറും പേരും ചെറിയ ഒരു ജോലി പോലും ചെയ്യില്ല എന്നതാണ് സത്യം




തൊഴില്‍ ഇല്ലാത്തത് കൊണ്ടാണോ ഇവര്‍ ജോലിക്ക് പോകാത്തത്. അങ്ങെനെ എങ്കില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഒന്ന് സഞ്ചരിച്ചു നോക്കണം. .///എവിടെയും ഹിന്ദിക്കാരും ബംഗാളിയും ജോലി ചെയ്യുന്നത് കാണാം. കൃഷി ആണെന്ന് ധരിക്കേണ്ട ഇപ്പോഴത്തെ മിടുക്കരായ ആള്‍ക്കാര്‍ ജോലി ചെയ്യുന്ന ഫാക്ടറി പണിയും കമ്പനി പണിയൊക്കെ തന്നെ... ഹോട്ടലുകളില്‍ ഇപ്പോള്‍  മരുനട്ടുകാരണ് ജോലിക്കാര്‍ ..റബ്ബര്‍ ടാപ്പിങ്ങും വിദേശികളാണ് .. കൂലിപ്പണിയും .എന്തിനു കിണറില്‍ ഇറങ്ങനമെങ്കിലും തെങ്ങില്‍ കയരനമെങ്കിലും അന്യ ഭാഷക്കാര്‍ വരണം..... 10  ജോലിക്കാരെ വെച്ച് കങ്കാണി ആകാനും ബംഗാളികളെ കൊണ്ടുവന്നു കമ്മീഷന്‍ പറ്റാനും നമ്മള്‍ റെഡി... പക്ഷെ ജോലി ചെയ്യാന്‍ നമ്മള്‍ക്ക് വയ്യ .. എന്നാല്‍ വിദേശത്ത് പോയി കക്കൂസ് കഴുകാന്‍ മലയാളിക്ക് ഒരു പ്രശ്നവും ഇല്ല .
 കേരളത്തിലെ  തോഴിലെടുക്കാന്‍ താല്പര്യമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ചത് രാഷ്ട്രീയക്കാരനെന്നു ഞാന്‍ പറയും. ഒരു കുറ്റി രസീതു,  ബക്കെറ്റ് ഇവയിലേതെങ്കിലും മതി ഇവര്‍ക്ക്... തെണ്ടാന്‍ പഠിപ്പിക്കുന്ന ഒരു നേതൃത്വം. നാണമില്ലാതെ പണം പിരിച്ചു നടക്കുന്ന ഈ  തലമുറ  രാജ്യത്തിന്‍റെ കരുത്തുള്ള മാനുഷിക വിഭവം ആണെന്ന കാര്യം ഇവര്‍ മനപൂര്‍വം വിസ്മരിക്കുന്നു . ഖദര്‍ ഇട്ടു ഞെളിഞ്ഞു നടന്നാല്‍ ഇവരുടെ വീട്ടിലെ അംഗങ്ങളുടെ വയര്‍ നിറയോ????
ഞാന്‍ രാഷ്ട്രീയത്തിന് എതിരല്ല .... രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഫലമായാണ്‌ നാം എന്ന് ഇന്ന് കാണുന്ന നിലയിലേക്ക് കേരളത്തെ മുന്നോട്ടു പടുതുയര്തിയത്, ഒപ്പം തൊഴിലാളികള്‍ക്ക് സ്വന്തം കൂലി ചോദിച്ചു വാങ്ങാന്‍ കഴിഞ്ഞതും.
പക്ഷെ ഇപ്പോള്‍ അവര്‍ സ്വതന്ത്രരായി കഴിഞ്ഞു .... എന്നിട്ടും ഇനിയും കുട്ടിക്കുരങ്ങന്മാരെ ചുടുചോറു വരിക്കുന്നത് എന്തിനാണെന്ന് ആര്‍ക്കും മനസിലാകുന്നില്ല.... കാല്‍ ലക്ഷം പേര്‍ തൊഴിലെടുക്കാതെ രാഷ്രീയം വിട്ടു രാജ്യത്തിന്‍റെ സമ്പത്ത് ചോര്‍ക്കുന്നുവെന്നു ഒന്നാലോചിച്ചു നോക്ക് ..എങ്ങോട്ടാണ് കേരളം പോകുന്നത് .
കേരളത്തിലെ തൊഴിലില്ലായ്മ വേതനം കൊടുക്കുന്നത് സര്‍ക്കാര്‍ അടിയന്തിരമായി നിര്‍ത്തണം... കേരളത്തില്‍ ജോലി ആവോളം ഉണ്ട് ...തൊഴിലെടുത്തതിനു ശേഷം കിട്ടുന്ന ഒന്നോ രണ്ടോ മണിക്കൂറോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചെലവഴിക്കട്ടെ ... അപ്പോള്‍ നമ്മള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും.ജീവകരുന്യപ്രവര്തനവും അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതും ആകണം രാഷ്ട്രീയം. അല്ലാതെ കല്ലെറിയാനും കൊല ചെയ്യാനും കട്ട് മുടിക്കാനും ആകരുത് രാഷ്ട്രീയം.
അങ്ങനെ നമ്മുടെ സമൂഹത്തില്‍ എല്ലാരും ജോലി ചെയ്തു തുടങ്ങിയാല്‍ അഴിമതി കുറയും. രാജ്യം സമ്പന്നമാകും. ഒരു കാര്യം ഓര്‍ക്കുക. ലോകത്ത് ഏറ്റവും അധികം യുവാക്കള്‍ ഉള്ള രാജ്യമാണ് നമ്മുടേത്‌.
ഇനി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം തൊഴിലില്ലായ്മ വേതനം നിര്‍ത്തിക്കാന്‍
ജോലി ചെയ്യാത്തവര്‍ രാഷ്ട്രീയത്തില്‍ പ്രവര്തിക്കെണ്ടെന്നു രാഷ്ട്രീയക്കാരും തീരുമാനിക്കട്ടെ

Comments