ആഭ്യന്തര മന്ത്രിയാകാൻ രമേശ്‌ യോഗ്യനല്ലേ ??????????

കഴിഞ്ഞ 40  കൊല്ലമായി കേരള രാഷ്ട്രീയത്തിൽ സജീവമാണ്  രമേശ്‌ ചെന്നിത്തല. 50 കൊല്ലമാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പരിജയം.  മന്ത്രിപദവിയിൽ എത്തിയ പ്രായം നോക്കിയാലോ  അതിൽ രമേശാണ് മുൻപൻ. കാരണം രമേശ്‌ മുപ്പതാമത്തെ വയസിലാണ്‌ കേരളത്തിൽ മന്ത്രിയായത്. ഉമ്മൻചാണ്ടിയാകട്ടെ 34 ലും. ഇനി പ്രായത്തിൻറെ കാര്യമോ ?അത്ര ചെറുപ്പമൊന്നുമല്ല രമേശും. ഈ റോസ് പൌഡരും ൈഡയും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ രമേശനും പ്രായം തോന്നിച്ചേനെ. അല്ലേലും  57 വയസു അത്ര ചെറിയ പ്രായമൊന്നും അല്ലല്ലോ ? അമേരിക്കൻ പ്രസിഡണ്ട്‌ ബരാക് ഒബാമ 6 വയസു താഴെയാണ് .  കേരള സർവിസിൽ ആയിരുന്നെങ്കിൽ ഇപ്പോൾ വീട്ടിലിരുന്നു ചെറുമക്കളെ കളിപ്പിക്കാമായിരുന്നു.
പിന്നെന്താണ് രമേശന് അഭ്യന്തരം കൊടുത്താൽ  പ്രശ്നം. ഇതിനു മുൻപ് ഉമ്മൻചാണ്ടി ആ പദവിയിൽ ഇരുന്നിട്ടില്ലേ.1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഉമ്മന് പ്രായം 38 വയസു മാത്രമായിരുന്നു.   ഇനി വിദ്യാഭ്യാസം നോക്കിയാലോ തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് ലഭിച്ച  നിയമബിരുദം അത്ര മോശം ഡിഗ്രി ആണോ? ഉമ്മൻചാണ്ടിക്ക് ഏറണാകുളം  ലോ കോളേജിൽ നിന്ന് ലഭിച്ച നിയമബിരുദത്തേക്കാൾ ചെറുതൊ ന്നുമല്ലല്ലോ 
ഇനി മറ്റൊരു കാര്യം , മൂന്ന് തവണ  ലോക്സഭയിലേക്കു മത്സരിച്ചു ജയിക്കുക എന്നത് മോശം കാര്യമാണോ? ആണെങ്കിൽ  പ്രധാന മന്ത്രി മന്മോഹന്സിങ്ങിനോട് ചോദിക്കണം ( അദ്ദേഹം ഉൾപ്പെടെ ചില മഹാന്മാർക്ക്  ഇപ്പോഴും തെരഞ്ഞെടുപ്പിനെ പേടിയാണല്ലോ ) രണ്ടു തവണ എം എൽ യും ആയി രമേശ്‌ . കെ പി സി സി പ്രസിഡാന്ടായി 8 വർഷം  ഇരിക്കുക എന്നതും ചെറിയ കാര്യമല്ലല്ലോ? അതും നമ്മള്ടെ കോണ്‍ഗ്രസ്‌ ഗ്രൂപ്പി ല്ലത്തിൽ ......മക്കൾ രാഷ്ട്രീയത്തിലേക്ക് ആരെയും ഇറക്കിയിട്ടുമില്ല .. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യമുള്ളത്‌ ഒരു തെറ്റാണോ? 
കളിയ്ക്കാനും ഒതുക്കാനും  ചാണ്ടിടെത്ര വിരുതനല്ല എന്നതൊരു കുറവാണോ?
ഇതിനു മുൻപ് രമേശ്‌ ശ്രമിച്ചെങ്കിൽ കേന്ദ്രത്തിൽ ഒരു കാബിനെറ്റ്‌ മന്ത്രിയാകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. പക്ഷെ തലയ്ക് വെളിവില്ലാത്ത ചിലരുടെ വാക്ക് കേട്ട് ഇവടെ മുഖ്യമന്ത്രിയാകം എന്ന് മോഹിച്ചു നിയമസഭയിലേക്ക് മത്സരിച്ചത് ഒരു തെറ്റാണോ ? 
ഉപ മുഖ്യമന്ത്രി സ്ഥാനം നിങ്ങൾ കൊടുക്കില്ല. എന്നാൽ പിന്നെ അഭ്യന്തരം കൊടുത്താലെന്താ കുഴപ്പം.
 "കുഞ്ഞൂഞ്ഞിനെ മറിക്കുമെന്നു വിചരിച്ചാൽ അവ്ടെയും തെറ്റി..... അതിനുള്ള ബുത്തിയൊന്നും മാവേലിക്കരക്കാരൻ  മാവേലിക്കരക്കാരൻ രാമകൃഷ്ണൻ നായർ രമേശിനില്ല. വലിയ തലയും കുശഗ്രക്കാരായ കുറെ  സില്പന്തികളും മാത്രമേ ഉള്ളൂ കൂട്ടായി...
ആദ്യം രമേശ്‌ ചെയ്യേണ്ടത് എട്ടുകാലി മമ്മുഞ്ഞുമാരുടെ പിന്തുണ വിടണം. രമേഷിന്റെ വില അദ്ദേഹം മനസിലാക്കട്ടെ. ഒരു  എൻ   എൻ   എസിന്റെയും  പിന്തുണ വേണ്ട കേരളത്തിൽ രമേഷിന് സ്ഥാനം കിട്ടാൻ. അതിനുള്ള പക്വത കാട്ടിയാൽ അദ്ദേഹം രക്ഷപ്പെടും....

Comments