വി എസ് എന്ന ഒറ്റയാൻ മുന്നിലേക്ക് വരുന്ന ആയുധങ്ങളെല്ലാം പൊതുജനം എന്ന വജ്രായുധം കൊണ്ട് തടുക്കുന്ന കാഴ്ചയാണ് നാം ഇതുവരെ കണ്ടത്. ഏറ്റവും ഒടുവിലിതാ കേരളത്തിനെ പുതിയ വ്യവസായ സാധ്യതയാക്കി കണ്ടു മുതൽ മുടക്കാൻ എത്തിയ യൂസഫലിയെയും ആയുധമാക്കി.
ജനങ്ങൊൾക്കൊപ്പം, പ്രകൃതി സ്നേഹി, ബൂര്ഷ വിരോധി, ഉദരനയങ്ങൽക്കെതിര് എന്നൊക്കെയാണല്ലോ വി എസിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എന്നാൽ അത് പൊളിച്ചിട്ട് തന്നെ കാര്യം എന്ന് ഒരു വിഭാഗം വിചാരിച്ചു .... ഇതിനായി പല ആയുധങ്ങളുമായി എത്തിനോക്കി. പക്ഷെ അതെല്ലാം വി എസ് തിരിച്ചയച്ചു.
ഇതുവരെ പാർട്ടി ഫണ്ടയും അല്ലാതെയും സഹായിച്ചു കൊണ്ടിരുന്ന യൂസഫലി ശത്രു ആകാൻ കാരണം അതാണ്. അതാണ് ലുലു മാളിന്റെ കാര്യത്തിലും ബോൾഗട്ടിയുടെ കാര്യത്തിലും നാം കണ്ടത്. പക്ഷെ ഇവിടെയും കുടുങ്ങിയത് വാളേടുത്തവരണെന്നു മാത്രം
കേന്ദ്ര സര്ക്കാരിന്റെ കീഴിലുള്ള തുറമുഖ വകുപ്പ് എല്ലാ മാനദണ്‍ടങ്ങളും പാലിച്ചാണ് ബോല്ഗട്ടി പാട്ടത്തിനു നല്കാൻ കൊട്ടേഷൻ നല്കിയത്. അതിൽ ഏറ്റവും കൂടുതൽ തുക എഴുതിയിട്ടത് യൂസഫലി ആയിരുന്നു. അന്നൊന്നും ആരും പറയാത്ത കാര്യം രണ്ടു വര്ഷത്തിനു ശേഷം ചിലര് പറയുമ്പോൾ എന്തെങ്കിലും ഉണ്ടാകുമല്ലോ ...കാര്യം ശരിയാണ് ..അവിടെയും അവർ കണ്ടത്. യൂസഫലിയെന്ന ബൂർഷയെ വി എസ വഴിവിട്ടു സഹായിച്ചു എന്ന് വരുത്തി തീര്ക്കണം. വി എസ എന്നയാൾ കടുത്ത ബൂര്ഷ പക്ഷവതിഎന്ന് വരുത്തി തീര്ക്കണം. ഇതു കണ്ടു അദ്ദേഹത്തിന്റെ അനുയായികൾ വിഎസിനെ തള്ളിപ്പറയണം ..... പശു വാല് പൊക്കുന്നതു കൊതുകിനെ ആട്ടാൻ മാത്രമല്ലല്ലോ!!!!!!! ....................
വി എസ്നെ പ്രതിപക്ഷ ലീഡർ സ്ഥാനത് നിന്ന് തെറുപ്പിക്കാൻ ആവതും നോക്കി ഡൽഹിയിൽ പോയി പരാജയപ്പെട്ടവർ ഇപ്പോൾ വാല് പോക്കാൻ കാരണം യു ഡി എഫ് എന്ന വള്ളം മറിയുമെന്നു കണക്കുകൂട്ടിയാണ്. യു ഡി എഫ് മറിഞ്ഞാൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതു സ്വാഭാവികം ...എന്നാൽ അത് പാടില്ലെന്ന് ചിലര് വിചാരിച്ചാൽ .......ഇ ങ്ങനെയുള്ള ചില അപശബ്ദങ്ങൾ പല ഭാഗത്ത് നിന്നുമുണ്ടാകും/
വി എസ ഉണ്ടെങ്കിൽ സ്വന്തം സര്ക്കാരെ വേണ്ടെന്നു വെയ്ക്കുന്ന ഇവര്ക്ക് മറുപടി കൊടുക്കാൻ ഒരാളെ ഉള്ളൂ ..പൊതുജനം എന്ന കഴുത .
യൂസഫലിക്ക് കേരളമെന്ന സ്ഥലമില്ലെങ്കിൽ 65 രാജ്യങ്ങളുണ്ട് നിക്ഷേപിക്കാൻ. ഇതിനെക്കാൾ ലാഭവും കിട്ടും. രാഷ്ട്രീയക്കാർക്ക് കൈക്കൂലിയും കൊടുക്കേണ്ട.. ലോകം മുഴുവൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുമ്പോൾ എല്ലാ നിയമങ്ങളും പാലിച്ചു നിക്ഷെപമിറക്കിയ അദ്ദേഹത്തെ ഓടിച്ചാൽ ഇനി ഏതെങ്കിലും കുഞ്ഞിരമാന്മാർ കേരളത്തിൽ വരുമോ...ഇവരൊക്കെ ഗുജറാത്തിൽ പോയാൽ ആരെയും കുറ്റം പറയാൻ പറ്റില്ല .
മിസ്റ്റർ യൂസഫലി താങ്കൾ അപശബ്ദങ്ങൾ കേട്ട് ഭയക്കണ്ട. ധൈര്യപൂർവം മുന്നോട്ടു പൊകൂ,
Comments