അടൂര്‍ പങ്കജം, അടൂര്‍ ഭവാനി- മലയാള
സിനിമയ്ക്ക് മറക്കാനാവാത്ത പേരുകള്‍. ഈ സഹോദരിമാരുടെ കുടുംബത്തിലെ
ഇളമുറക്കാരിയും അഭിനയരംഗത്തേക്ക്. അടൂര്‍ പങ്കജത്തിന്റെ മകന്‍ നടനും
സഹസംവിധായകനുമായ അജയ് കുമാറിന്റെ ഏകമകള്‍ അപര്‍ണ അജയ് തെളിയിക്കുന്നു
നടനത്തില്‍ താനും മോശമല്ല. എംജി യൂനിവേഴ്സിറ്റി നാടകോത്സവത്തിലൂടെയാണ്
പാരമ്പര്യം വിടില്ലെന്നു അപര്‍ണ അറിയിച്ചത്. സെന്റ് തേരാസാസ് കോളജ്
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ആലാഹയുടെ പെണ്‍മക്കളിലാണു അപര്‍ണ
അഭിനയിച്ചത്.
അവതരിപ്പിച്ചത് കുഞ്ഞിലയെന്ന കഥാപാത്രത്തെ. ഈ നാടകത്തിനു ഒന്നാംസ്ഥാനം ലഭിക്കുകയും ചെയ്തു.ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ അനുപമ സ്കിറ്റിലും അഭിനയിക്കുന്നുണ്ട്. അച്ഛന്‍ അജയ്കുമാര്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റാണ്. കിലുക്കത്തില്‍ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ഇപ്പോള്‍ അല്‍ഫോന്‍സാമ്മയെന്ന സീരിയല്‍ ചെയ്യുന്നു. പതിനാലു വര്‍ഷമായി ഡാന്‍സ് പഠിക്കുന്ന അപര്‍ണ പക്ഷേ നൃത്തമത്സരങ്ങളില്‍ പങ്കെടുക്കുന്നില്ല. സ്കൂള്‍ തലത്തില്‍ നൃത്തത്തിനു സമ്മാനം ലഭിച്ചിരുന്നു. ക്ലാസിക്കല്‍ ഡാന്‍സാണ് പ്രധാന ഇനം. അടൂര്‍ സബ്ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കലാതിലകപട്ടവും ലഭിച്ചിട്ടുണ്ട്.അപര്‍ണയ്ക്കു അച്ചമ്മയെ പോലെ അഭിനയം സീരിയസായി കാണാനാണ് ആഗ്രഹം. അച്ചമ്മയ്ക്ക് അപര്‍ണയല്ല. ചെല്ലപ്പേര് കാത്തു. ഒരു ആവേശത്തോടെ അഭിനയ രംഗത്തേക്കു ഇറങ്ങാനും താല്‍പര്യമില്ല. കലയെ അന്നമായി സ്വീകരിച്ച കുടുംബമാണ് തന്റേത്. അതുകൊണ്ടു തന്നെ കലയെ ബഹുമാനിച്ചു മാത്രമേ അഭിനയിക്കൂ. അപര്‍ണ പറയുന്നു.

Comments