നെല്ലിയാമ്പതിയിലെ പാവം കര്‍ഷകരെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം !



നെല്ലിയാമ്പതിയിലേതു പാവം കര്‍ഷകര്‍ ....പറയുന്നത് പി സി ജോര്‍ജ്. പാവം എന്ന് പറഞ്ഞാല്‍ എവിടേ വരെ പോകും  ... 125, 130  ഏക്കര്‍ വീതം കയ്യേറിയവരാണ് പാവം കര്‍ഷകര്‍. പി സി യുടെ ഭാഷയില്‍ അവര്‍ക്ക് സര്‍ക്കാര്‍  ഭുമി വെറുതെ നല്‍കണം. അവരെ ഇറക്കി വിടരുത് . 
എന്തായാലും പാട്ട മുതല്‍ വിറ്റുകൊണ്ടിരിക്കുന്ന ഹരിസനും ടാറ്റയേയും (ഹരിസന്റെ കൈയിലുള്ള പാട്ട ഭുമി  പകുതിയും റിയ, രാമകൃഷ്ണ വര്‍മ അടക്കം പലര്‍ക്കും വിററ് കഴിഞ്ഞു. ) അപേക്ഷിച്ച് നോക്കുമ്പോള്‍ നെല്ലിയാമ്പതിയിലേതു പാവം കര്‍ഷകര്‍ . ആയിരക്കണക്കിന് ഏകര്‍ അവര്‍കില്ലല്ലോ/ അതായിരിക്കാം പി സി അങ്ങനെ പറഞ്ഞത്. 
 മാണിയും പി സിയും കൂടി ഈ പാവപ്പെട്ട 
കുടിയെറ്റവര്‍ക്ക് ബി പി എല്‍ കാര്‍ഡു 
നല്‍കണം. എന്നിട്ട് പാട്ട  
കര്‍ഷക പെന്‍ഷന്‍, 
കൈയേറ്റ കര്‍ഷക 
പെന്‍ഷന്‍ എന്നിവ കൂടി  
അനുവദിപ്പിക്കണം. 
കൈയേറ്റ കര്‍ഷകരുടെ പാര്‍ട്ടിയായി 
കേരള കോണ്‍ഗ്രസിനെ മാറ്റണം. 
പാര്‍ട്ടി ചിഹ്നമായി  ജെ സി ബിയും പ്രഖ്യാപിക്കണം. 
പാട്ടക്കര്‍ഷകര്‍ പാട്ട മുതലും കൊണ്ടേ പോകൂ എന്നതാകട്ടെ നമ്മുടെ മുദ്രവാഖ്യം. 
മത്സ്യതൊഴിലാളികള്‍ , ധീവര സമുദായക്കാര്‍  മാത്രമല്ല ആരൊക്കെ എതിര്‍ക്കുന്നുവോ അവരുടെയൊക്കെ അപ്പുപ്പനെയും അമ്മുമ്മേയും വിളിച്ചു തെറി പറയണം. അല്ലെങ്കില്‍ മക്കളുടെ  പേരില്‍ കുറെ പെണ്ണുങ്ങളുടെ പേര് ചേര്‍ത്ത് പറയണം.....ചന്ത പെണ്ണുങ്ങളെ പോലെ .......
വി ഡി സതീശന്‍ എന്തെങ്കിലും പറഞ്ഞാല്‍ നായന്മാരുടെ പണി കൃഷി അല്ലെന്നും, പ്രതാപന്‍ എതിര്‍ത്താല്‍ മത്സ്യ തൊഴിലാളികളുടെ പ്രശ്നം നോക്കാനും പറഞ്ഞു ഒരു കീറങ്ങ് വെച്ച് കൊടുക്കാം... 
ഇനി  ജോര്‍ജിന്റെ സമുദായക്കാര്‍ മാത്രം കൃഷി ചെയ്താല്‍ മതി... ബാക്കിയുള്ളവരുടെ ജോലി പി സി പറയും. 
കൃഷി ചെയ്യുന്ന കര്‍ഷക തൊഴിലാളികള്‍ എല്ലാ തൊട്ടങ്ങളിലുമുണ്ട് എന്ന കാര്യം ഇവര്‍ മറക്കേണ്ട....ഒടുവില്‍ അവര്‍ തുനിഞ്ഞാല്‍ ഈ മല മാടമ്പികള്‍ മലയിലോളിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട/    അവര്‍ ഇപ്പോഴും 250 രൂപ കൂലിക്ക് പണിയെടുക്കുന്നു. മൂന്നു തലമുറ ഇവര്‍ക്ക് വേണ്ടി ജോലി ചെയ്താലും ഒരു സെന്റ്  ഭുമി പോലുംനല്‍കില്ല എന്നതാണ് സത്യം........
അവരുടെ ജോലി അവര്‍ ചെയ്യട്ടെ എന്നാകും പി സിയുടെ മറുപടി ... എന്തായാലും ഇത്തരം മാടമ്പി വര്‍ഗീയ വാദികള്‍ നാടിനു ആപത്താണ് എന്ന് മാത്രം ....

Comments